2021 ലെ ദേശീയതലത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളാണ് ചുവടെ നൽകുന്നത്.

india - important-current affairs--2021-notes-in malayalam for kerala psc exams

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയിൽ നിയമിതയായ മലയാളി - വൈ. എസ്. യാസിയ

ദേശീയ സമ്മദിദായക ദിനത്തിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ വെബ് റേഡിയോ -ഹലോ വോട്ടേഴ്‌സ്

ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി നിലവിൽ വരുന്നത് - ആലപ്പുഴയിൽ

ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്‌മെന്റ് സ്ഥാപിതമായത് - ആലപ്പുഴയിൽ

ഇന്ത്യൻ സെന്റർ ഫോർ മൈഗ്രേഷൻ കൗൺസിൽ വിദഗ്ദസമിതി അംഗമായി നിയമിതനായത് - എം എ യൂസഫലി

അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി നിയമിതയായ ഇന്ത്യൻ വംശജ - വനിത ഗുപ്ത

2021 ൽ അന്തരിച്ച ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഹിന്ദുസ്ഥാനി സംഗീതം

ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനമാണ് കേന്ദ്രസർക്കാർ പരാക്രം ദിവസായി ആചരിക്കാൻ തീരുമാനിച്ചത് - സുഭാഷ് ചന്ദ്രബോസ് (ജനുവരി 23)

2021 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മഹാവീർ ചക്ര ലഭിച്ചത് - കേണൽ സന്തോഷ് ബാബുവിന്

2021 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കീർത്തി ചക്ര ലഭിച്ചത് - സുബേദാർ സഞ്ജീവ് കുമാറിന്

മ്യൂസിയമായി മാറ്റുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതി - വേദനിലയം

ഡ്രാഗൺഫ്രൂട്ടിന്റെ പേര് കമലം എന്നാക്കിയ സംസ്ഥാനം - ഗുജറാത്ത്

പെൺകുട്ടികളുടെ വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയോഗിച്ച ഏത് കമ്മിറ്റിയാണ് അടുത്തിടെ റിപ്പോർട്ട് നൽകിയത് -ജയാ ജയ്റ്റ്‌ലി കമ്മിറ്റി

2021 ലെ പ്രവാസി ഭാരതീയ സമ്മാന് അർഹരായ മലയാളികൾ - പ്രിയങ്ക രാധാകൃഷ്ണൻ, സിദ്ദി് അഹമ്മദ്, ഡോ. മോഹൻ തോമസ്, ലാസറസ് പകലോമറ്റം, ബാബു രാജൻ, വാവ കല്ലുപ്പറമ്പിൽ

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമായത് - കൊച്ചിയിൽ

കേന്ദ്രസർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി തിരഞ്ഞെടുത്തത് - അക്ഷയ കേരളം

ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയി നിയമിതനായത് - അലക്‌സാണ്ടർ എലിസ്

ഇന്ത്യയുടെ 51-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചെയർമാനായ ചലച്ചിത്ര നിർമ്മാതാവ് - പാബ്ലോസിയർ (അർജന്റീനിയൻ)

മധ്യപ്രദേശ് സർക്കാരിന്റെ താൻസൻ സമ്മാൻ 2020 ന് അർഹനായ സാന്തൂർ വാദ്യോപകരണ വിദ്വാൻ - പണ്ഡിറ്റ് സതീഷ് വ്യാസ്

കേന്ദ്രസർക്കാർ 2021 ൽ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക് - മതികെട്ടാൻ ചോല

ഡി ആർ ഡി ഒ യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ - ആകാശ്

ഇന്ത്യൻ റെയിൽവെ ബോർഡിന്റെ പുതിയ സി ഇ ഒ ആയി നിയമിതനായത് - സുനിത് ശർമ്മ

ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് ഉദ്ഘാടനം ചെയ്തത് - ഹൽദ്വാനി (ഉത്തരാണ്ഡ്)

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ സീ ടണൽ നിർമ്മിക്കുന്നത് - മുംബൈയിൽ

2020 ലെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടത് -മാനസ വാരണാസി

ദേശീയ പട്ടികജാതി കമ്മീഷന്റെ ചെയർമാനായി നിയമിതനായത് - വിജയ് സമ്പല

ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് - ഹർഷ് ചൗഹാൻ

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് - കേരളം

സിറിയയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് - മഹേന്ദർസിങ് കന്യാൾ

2020 ട്രീ സിറ്റി ഓഫ് വേൾഡ് ആയി തെരഞ്ഞെടുത്തത് - ഹൈദരാബാദ് നഗരത്തെ

രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് - മല്ലികാർജുൻ ഘാർഗെയെ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി നവീകരിച്ച അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തിന് ആരുടെ പേരാണ് നൽകിയത് - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഏത് രാജ്യത്തുനിന്നുമാണ് വാങ്ങിയത് - റഷ്യ

ഐ.പി.എൽ. ലേലത്തിലെ ഏറ്റവും വിലയേറിയ താരം - ക്രിസ് മോറിസ്

ഏറ്റവും വിലയേറിയ ഇന്ത്യൻ താരം - കൃഷ്ണപ്പ ഗൗതം

ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധപാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് എവിടെ - ഒറ്റപ്പാലത്ത്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സേവനമികവിനുള്ള പുരസ്‌കാരത്തിന് അർഹയായത് - സുജ എബ്രഹാം

2020 ലെ ഗാന്ധി സമാധാന പുരസ്‌കാര ജേതാവ് - ഷേഖ് മുജീബുർ റഹ്മാൻ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൊബൈൽ ആപ്പ് സ്‌റ്റോർ - മൊബൈൽ സേവ ആപ്പ് സ്‌റ്റോർ

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂനിയർ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിതയായത് - പി.ടി ഉഷ

സുപ്രീം കോടതിയുടെ 48-മത് ചീഫ് ജസ്റ്റിസായി നിയമിതനായത് - ജസ്റ്റിസ് എൻ.വി രമണ

ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ സ്ഥാപിതമായത് - ബംഗ്ലൂരിൽ

നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് - എം.എ. ഗണപതി 

100 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർപ്ലാന്റ്‌നിലവിൽ വന്നത് - രാമഗുണ്ടം (തെലങ്കാന)

ഇംഗ്ലീഷ് ഭാഷ വിഭാഗത്തിലുള്ള 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചത് - യാഷിക ദത്തിന്

സി.ആർ.പി.എഫ്.ന്റെ ഡയറക്ടർ ജനറലായി നിയമിതനായത് - കുൽദീപ് സിങ്

2021 ൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ കപ്പൽ - വജ്ര

ഇൻഷുറൻസ് മേലയിലെ നേരിട്ടുള്ള നിക്ഷേപ പരിധി 49% ൽ നിന്ന് എത്രയായി ഉയർത്താനുള്ള ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത് - 74%

കേന്ദ്രകായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിന്റർ സ്‌പോർട്‌സ് അക്കാദമി നിലവിൽ വരുന്നത് - ഗുൽമാർഗിൽ

മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത - പ്രിയങ്ക മോഹിതേ

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് അതിവേഗത്തിൽ ഓക്‌സിജൻ എത്തിക്കുന്നതിനായിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി - ഓക്‌സിജൻ എക്‌സ്പ്രസ്സ്

വാൾട്ട് ഡിസ്‌നി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് - കെ.മാധവൻ

നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറലായി ചുമതലയേറ്റത് - പൂനം ഗുപ്ത

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിലവിൽ വരുന്നത് - ഹിമാചൽപ്രദേശിലെ ലാഹോറിൽ

സ്വച്ഛ്‌ ഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ്. പ്ലസ് സർട്ടിഫിക്കേഷൻ ലഭിച്ചത് - തിരുവനന്തപുരം കോർപറേഷൻ

2021 ൽ അന്തരിച്ച മറാത്തി സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിഖ്യാത സംവിധായിക - സുമിത്ര ഭാവെ

2021 ൽ അന്തരിച്ച പുരാണകഥകളും പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ - നരേന്ദ്രകോലി

2021 ൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം - അഹമ്മദ് ഹുസൈൻ ലാല

കോവിഡിനെതിരെ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച മരുന്ന് - 2 ഡി.ജി.